മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസൻസ് പുതുക്കി നല്‍കി

  • 15/09/2023

കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസൻസ് പുതുക്കി നല്‍കി. നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസൻസാണ് പുതുക്കിയത്. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് ലൈസൻസ് പുതുക്കി നല്‍കിയത്. അഞ്ച് വര്‍ഷത്തേക്ക് ലൈസൻസ് പുതുക്കി നല്‍കണമെന്നാണ് ഉടമകള്‍ ആവശ്യപ്പെട്ടത്.


മാസപ്പടി വിവാദത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന മാത്യു കുഴല്‍നാടനെതിരെ സിപിഎം ആയുധമാക്കിയത് ഈ റിസോര്‍ട്ടും അതിലെ നിയമലംഘനങ്ങളുമായിരുന്നു. മാര്‍ച്ച്‌ 31 ന് ഹോം സ്റ്റേ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു. 

Related News