കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പ് ഓണാഘോഷം സംഘടിപ്പിച്ചു

  • 16/09/2023

 


കുവൈറ്റ് സിറ്റി : കുവൈറ്റ് കൊല്ലം ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ബോളിവുഡ് റെസ്റ്റോറൻ്റ്(അജിയൽ മാൾ, ഫഹഹീൽ) വച്ചുനടന്ന ഓണസദ്യയും, 25 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ചു നാട്ടിലേക്കു മടങ്ങുന്ന KKF ന്റെ രക്ഷാധികാരി ശ്രീ. ആനന്ദരാജിന് യാത്രയയപ്പ് സംഗമവും, ശ്രീമതി. സിനിയുടേയും, ശ്രീമതി റസിയത് ബീവിയുടേയും നേതൃത്വത്തിൽ നടന്ന ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ശ്രീ. അനു(ആക്ടിങ് സെക്രട്ടറി) സ്വാഗതം അറിയിക്കുകയും, ശ്രീ. അഭിജിത് അധ്യക്ഷപ്രസംഗം നടത്തുകയും, ശ്രീ സുരേഷ്‌ വാസുദേവൻ, ശ്രീമതി. രഹിന ഷാനവാസ്‌, ശ്രീമതി. റെസിയത്ബീവി, ശ്രീമതി. രാജി മനു എന്നിവർ ആശംസകൾ അറിയിക്കുകയും. തുടർന്ന് എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ ശ്രീ. ഷാനവാസ്‌ ബഷീർ, ശ്രീ. ചാക്കോ ജോസഫ് എന്നിവർ ചേർന്ന് ശ്രീ. ആനന്ദരാജിന് പൊന്നാട അണിയിച്ചു ആദരിക്കുകയും, ശ്രീ. ഇട്ടിച്ചൻ ആൻറ്റണി ഫലകം കൈമാറുകയും ചെയ്തു. എക്സ്‌ക്യൂട്ടീവ് അംഗങ്ങളായ ശ്രീമതി, പ്രിൻസി, ബിന്ദു സതീശൻ, സിനി അജി എന്നിവർ സാന്നിധരായിരുന്നു. ശ്രീ ബിനോയ്‌, ശ്രീ മുനീർ, ശ്രീ. ആനന്ദ് രാജ്‌ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും. തുടർന്ന് ശ്രീ. ആനന്ദ് രാജ് മറുപടി പ്രസംഗം നൽകുകയും. ട്രഷറർ ശ്രീ. ഇട്ടിച്ചൻ ആന്റണി പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു.

Related News