നിപ; ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്ത്, പുതിയത് ഇങ്ങനെ

  • 17/09/2023

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈനില്‍ പോകേണ്ടവരുടെ പട്ടികയില്‍ തിരുത്തുമായി കോഴിക്കോട് കലക്ടര്‍. മുന്‍പ് പുറത്തുവിട്ട പട്ടികയിലെ സ്ഥലങ്ങളാണ് തിരുത്തിയത്.


പുതിയ പട്ടിക പ്രകാരം ക്വാറന്റൈനില്‍ പോകേണ്ടവര്‍: വടകര പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ എടോടി ജുമാ മസ്ജിദില്‍ സെപ്തംബര്‍ എട്ടിന് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ സന്ദര്‍ശിച്ചവര്‍. വടകര ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം സെപ്തംബര്‍ പത്തിന് രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നു വരെ സന്ദര്‍ച്ചവര്‍. മലാപ്പറമ്ബ് റിലയന്‍സ് സ്മാര്‍ട്ട് പോയിന്റ് സെപ്തംബര്‍ പത്ത് രാത്രി ഒന്‍പതര മുതല്‍ പത്തു മണി വരെ സന്ദര്‍ശിച്ചവര്‍.

പ്രസ്തുത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചവര്‍ സ്വയം ക്വാറന്റൈനില്‍ പോകാനും നിപ കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച്‌ അറിയിക്കാനുമാണ് കലക്ടര്‍ നിര്‍ദേശിച്ചത്. കണ്‍ട്രോള്‍ റൂം നമ്ബറുകള്‍: 0495 2383100 101, 0495 2384100 101, 0495 2386100.

Related News