മാമാങ്കം മലപ്പുറം 2K24 ഫ്ലയർ പ്രകാശനം നടത്തി

  • 17/09/2023


മലപ്പുറം ജില്ലാ അസോസിഷൻ 2024 ഫെബ്രുവരി 23 അബ്ബാസിയ ആസ്പൈർ ഇൻ്റർനാഷണൽ സ്കൂളിൽ വച്ച് നടത്താൻ പോകുന്ന മെഗാ സാംസ്‌കാരിക കലാ പരിപാടിയുടെ ഫ്ലയർ പ്രകാശനം ഫഹാഹീൽ മെടെക്സ് ഹോസ്പിറ്റൽ വച്ച് നടന്നു.

ജില്ലാ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ അഡ്വ .മുഹമ്മദ് ബഷീറിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി നസീർ കാരംകുളങ്ങര സ്വാഗതം ആശംസിച്ചു.

ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച സംഘാടക സമിതി രൂപീകരണത്തിൽ ജനറൽ കൺവീനറായി ശ്രീ മുജീബ് കിഴക്കേതലക്കൽ, ജനറൽ കോർഡിനേറ്റർ ശ്രീ വാസുദേവൻ മമ്പാട്, ജോയിന്റ് കൺവീനറായി ശ്രീ അനസ് തയ്യിൽ , ജോയിന്റ് കോർഡിനേറ്റർ ആയി ശ്രീ ബിജു ഭാസ്കർ എന്നിവരെ തിരഞ്ഞെടുക്കുകയും ഇവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു.

ലുലു മണി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഒപേറേഷൻസ് ശ്രീ ഷഫാസ് അഹമ്മദ് ഫസൽ ഫ്ലയർ പ്രകാശനം ചെയ്ത ചടങ്ങ് മെടെക്‌സ് ഹോസ്പിറ്റൽ ഹെഡ് ഓഫ് ഓപ്പെറേഷൻസ് & ടെക്നോളജി ശ്രീ ജുനൈസ് കോയിമ്മ, മാക് മുഖ്യ രക്ഷാധികാരി ശ്രീ ഷറഫുദ്ധീൻ കണ്ണേത് , മാക് ഫൗണ്ടർമാരായ ശ്രീ അഭിലാഷ് കളരിക്കൽ , ശ്രീ വാസുദേവൻ മമ്പാട് , മാക് അഡ്വൈസർ ശ്രീ അനസ് തയ്യിൽ, മാക് വൈസ് പ്രസിഡന്റ് ശ്രീ ജോൺ ദേവസ്സ്യ,മാക് സെക്രട്ടറി അനീഷ് കരാട്ട്, ജോയന്റ് സെക്രട്ടറി സലിം നിലമ്പൂർ , മാക് ലേഡീസ് വിങ് സെക്രട്ടറി ശ്രീമതി സിമിയ ബിജു , മറ്റു അഡ്വൈസറി ബോർഡ്‌, എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകി. മാക് ട്രഷറർ ശ്രീ ഇല്യാസ് പാഴൂർ നന്ദി രേഖപ്പെടുത്തി.

Related News