ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

  • 18/09/2023

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


നിലവില്‍ ന്യൂനമര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യ പ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ വരുംദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. 

Related News