'കരുവന്നൂര്‍ പ്രതികളെ സഹായിച്ച്‌ സിപിഎം നേതാക്കള്‍, മുഖ്യപ്രതി നടത്തിയത് 500 കോടിയുടെ ഇടപാട്'; ഇഡി റെയ്ഡ് തുടരുന്നു

  • 18/09/2023

കൊച്ചി : കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ നടത്തിയത് 500 കോടിയുടെ ഇടപാടെന്ന് ഇഡി. സിപിഎം സംസ്ഥാന സമിതി അംഗം എം.കെ കണ്ണൻ പ്രസിഡന്റായ തൃശൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അടക്കം തൃശ്ശൂരിലും എറണാകുളത്തുമായി 9 കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയാണ്.


അയ്യന്തോള്‍ സഹകരണബാങ്ക്, 18.5 കോടി രൂപ വായ്പയെടുത്ത് എട്ടു വര്‍ഷമായി ഒളിവില്‍ കഴിയുന്ന അനില്‍ കുമാര്‍ എന്നയാളുടെ തൃശ്ശൂരിലെ വീട്ടിലും പരിശോധന തുടരുകയാണ്. അനില്‍കുമാറിനെ ഒളിവില്‍ കഴിയാൻ സഹായിക്കുന്നത് സിപിഎം നേതാക്കളാണെന്ന് ഇഡി പറയുന്നു. എറണാകുളത്ത് ദീപക് എന്ന വ്യവസായിയുടെ വീട്ടിലും രാവിലെ ആരംഭിച്ച റെയ്ഡ് പുരോഗമിക്കുകയാണ്.

Related News