കൊച്ചി: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് വൻതുക പിഴ ചുമത്തണമെന്നും കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് തടവുശിക്ഷ കൂടി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും ഹൈക്കോടതി. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്ന ഉത്തരവാദിത്തം ഭാഗികമായി പൊലീസിനെ ഏല്‍പിക്കുന്നതു പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇത്തരക്കാര്‍ക്ക് തടവ് ഉള്‍പ്പെടെ ശിക്ഷ നല്‍കാൻ നിയമത്തില്‍ ഭേദഗതി വരുത്താനാകുമോയെന്നു ഹൈക്കോടതി ആരാഞ്ഞു. ബ്രഹ്മപുരം വിഷപ്പുകയെത്തുടര്‍ന്നു സ്വമേധയായെടുത്ത കേസ് പരിഗണിക്കുകയായിരുന്നു കോടതി.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാൻ സംസ്ഥാനത്ത് കുപ്പിയുടെ ആകൃതിയിലുള്ള ബൂത്തുകള്‍ സ്ഥാപിക്കാനും തദ്ദേശസ്ഥാപനങ്ങള്‍ ഇതിനു പറ്റിയ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു. മാലിന്യ സംസ്കരണത്തില്‍ നിയമഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഓര്‍ഡിനൻസ് ഇറക്കാൻ ആലോചിക്കുന്നുണ്ടെന്നും ഓണ്‍ലൈനിലൂടെ ഹാജരായ തദ്ദേശഭരണ അഡീഷനല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹൈക്കോടതിയെ അറിയിച്ചു.
പ്ലാസ്റ്റിക്കും മറ്റ് മുനിസിപ്പല്‍ മാലിന്യങ്ങളും ദേശീയപാത നിര്‍മാണത്തിനായി പ്രയോജനപ്പെടുത്തുന്ന കാര്യങ്ങള്‍ അറിയിക്കാൻ ദേശീയ പാത അതോറിറ്റിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്ബോള്‍ ദേശീയ പാത റീജനല്‍ മാനേജര്‍ ഓണ്‍ലൈനില്‍ ഹാജരാകാൻ ആവശ്യപ്പെട്ടു. ഒക്ടോബര്‍ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?