പ്രകൃതി വിരുദ്ധ പീഡനം, പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി; 60കാരന് 40 വര്‍ഷം കഠിന തടവ്, പിഴ

  • 19/09/2023

പോക്സോ കേസില്‍ വയോധികനു 40 വര്‍ഷത്തെ കഠിന തടവും പിഴയും. 35,000 രൂപയാണ് പിഴയൊടുക്കേണ്ടത്. പടിഞ്ഞാറത്തറ തേങ്ങുമുണ്ട തോടൻ വീട്ടില്‍ മൊയ്തുട്ടി (60)യെയാണ് ശിക്ഷിച്ചത്. ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി പ്രത്യേക ജഡ്ജി വി അനസാണ് ശിക്ഷ വിധിച്ചത്. പഠിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. 

2020ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തുടര്‍ച്ചയായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ഇയാള്‍ പീഡന വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഇതേ വര്‍ഷം മറ്റ് രണ്ട് കേസുകള്‍ കൂടി പ്രതിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു. 

അന്നത്തെ പടിഞ്ഞാറത്തറ സ്റ്റേഷൻ എസ്‌എച്‌ഒയും നിലവില്‍ വയനാട് സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുമായ എൻഒ സിബിയുടെ നേതൃത്വത്തിലുള്ള പൊലീസാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ടിജി മോഹൻദാസ് ഹാജരായി. 

Related News