'ഡയറിയിലെ ആ പി വി ഞാനല്ല'; മന്ത്രിസഭ പുനഃസംഘടന തള്ളി മുഖ്യമന്ത്രി

  • 19/09/2023

മന്ത്രിസഭാ പുനഃസംഘടന തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫില്‍ പുനഃസംഘടന ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് എല്‍ഡിഎഫ് നടപ്പാക്കും. അത് കൃത്യ സമയത്ത് ചര്‍ച്ച ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

മാധ്യമങ്ങളെ കാണാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാല്‍ താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശബ്ദത്തിന് ചില പ്രശ്‌നങ്ങള്‍ വന്നതും വാര്‍ത്താ സമ്മേളനത്തിനു പ്രശ്‌നമായി. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മുഖ്യമന്ത്രി തള്ളി. എല്‍ഡിഎഫില്‍ പുനഃസംഘടനാ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എല്ലാവരും വിലയിരുത്തി കഴിഞ്ഞതാണെന്നും അതില്‍നിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് പ്രത്യേക സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ തെരഞ്ഞെടുപ്പിന് അതിന്റെ പ്രത്യേകതയുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ അതു ദൃശ്യമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related News