കെ കെ എം എ "ഇഷ്‌ക്കെ റസൂൽ" സംഘടിപ്പിക്കുന്നു

  • 20/09/2023



കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം സംഘടിപ്പിക്കുന്ന "ഇഷ്‌ക്കെ റസൂൽ" പ്രവാചക പ്രകീര്‍ത്തന സദസ്സ് സംഘടിപ്പിക്കുന്നു. “മനുഷ്യ നന്മക്ക് ദൈവിക ദർശനം” എന്ന പ്രവാചക സന്ദേശത്തെ അധികരിച്ചു കൊണ്ട് 2023 ഒക്ടോബർ 06 വെള്ളിയാഴ്ച മഗ്‌രിബ് ന് ശേഷം  അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മികളായ അമീൻ മൗലവി ചേകന്നൂർ , നജീബ് തെക്കേക്കാട് എന്നിവർ 
സംസാരിക്കും. ഇതുസംബന്ധമായി വിപുലമായ പ്രോഗ്രാം കമ്മിറ്റിക്ക് കേന്ദ്ര മതകാര്യ സമിതി രൂപം നല്‍കി.
ചെയർമാനായി കേന്ദ്ര വൈസ് പ്രസിഡന്റ് കെ സി അബ്ദുൽ കരീം,  കെ എ ച് മുഹമ്മദ് കുഞ്ഞി ( വൈസ് ചെയർമാൻ ) അബ്ദുൽ കലാം മൗലവി (ജനറൽ കൺവീനവർ ) അഷ്‌റഫ്‌ മാൻകാവ്‌ ( കൺവീനവർ )  പി എം ഹാരിസ്, ഖാലിദ് ബേക്കൽ ( പബ്ലിസിറ്റി ) സി എം അഷ്‌റഫ്‌, ലത്തീഫ് എടയൂർ ( ഭക്ഷണ വിഭാഗം ) വി കെ നാസ്സർ , മജീദ്
റവാബി ( വെനു) പി എം ശരീഫ് ( വോളണ്ടീയർ )  എന്നിവരെ കൂടാതെ കെ കെ എം എ ബ്രാഞ്ച് കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ ഉൾപെടുന്ന വിപുലമായ പ്രവർത്തക സംഘത്തെ തിരഞ്ഞെടുത്തു
കെ കെ എം എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ യോഗം ഉത്ഘാടനം ചെയ്തു. കേന്ദ്ര വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, ജനറൽ സെക്രട്ടറി
കെ സി റഫീഖ്, കേന്ദ്ര വൈസ് പ്രസിഡന്റ്മാരായ ഒ എം ഷാഫി, അബ്ദുൽ ലത്തീഫ് എടയൂർ, പി എം ജാഫർ എന്നിവരും സോണല്‍ ബ്രാഞ്ച് നേതാക്കളും പങ്കെടുത്തു.
കേന്ദ്ര മത കാര്യ സമിതി വൈസ് പ്രസിഡന്റ് 
അബ്ദുൽ കലാം മൌലവി സ്വാഗതവും കേന്ദ്ര അഡ്മിൻ സെക്രട്ടറി ഒ പി ശറഫുദ്ധീൻ നന്ദിയും പറഞ്ഞു

Related News