കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തീക്കോയി പഞ്ചായത്തിലെ ഇഞ്ചിപ്പാറ, തലനാട് പഞ്ചായത്തിലെ ആനിപ്ലാവ്, വെള്ളാനി എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെന്നാണ് വിവരം. തലനാട് അട്ടിക്കളം ഭാഗത്തും തീക്കോയി വെള്ളികുളം ഭാഗത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി. തീക്കോയി വാഗമണ്‍ റോഡും മംഗളഗിരി ഒറ്റയീട്ടി റോഡിലും വെള്ളാനി ആനിപ്ലാവ് റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
വെള്ളികുളം കുളങ്ങര സോജി, കാരികാട് കുന്നേല്‍ അപ്പച്ചൻ എന്നിവരുടെ വീടിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ആനിപ്ലാവ് ഭാഗത്ത് കാര്‍ ഒഴുക്കില്‍പെട്ടു. കാര്‍ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?