മുഖം തിരിച്ചറിഞ്ഞ് പ്രവേശനം, ഒക്ടോബര്‍ മുതല്‍ ഡിജിയാത്ര; കൊച്ചി എയര്‍പോര്‍ട്ടില്‍ ചെക്ക് ഇൻ ഇനി ഞൊടിയിടയില്‍

  • 23/09/2023

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇനി ചെക്ക് ഇൻ കൂടുതല്‍ എളുപ്പമാകും. ഒക്ടോബര്‍ രണ്ട് മുതല്‍ ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നതോടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെക്ക് ഇൻ കുടുതല്‍ കാര്യക്ഷമവും സുഗമവുമാകും. ആഭ്യന്തര ടെര്‍മിനലില്‍ കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഡി‍ജിയാത്ര ഇ-ബോര്‍ഡിങ് സോഫ്റ്റവെയര്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചുവരുന്നുണ്ട്. 

വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി ചിലവഴിക്കുന്ന സമയം ലാഭിക്കാം എന്നതാണ് ഡിജിയാത്രയുടെ പ്രത്യേകത. ആഭ്യന്തര ടെര്‍മിനലിലെ 22 ഗേറ്റുകളില്‍ യാത്രക്കാരുടെ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം സാധ്യമാക്കുന്ന ഇ-ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിജി യാത്രക്കാര്‍ ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സെക്യൂരിറ്റി ഓഫീസറെ ടിക്കറ്റും ഐഡി കാര്‍ഡും കാണിക്കേണ്ട കാര്യമില്ല.

ഇവര്‍ക്ക് ചെക്ക് ഇൻ കൗണ്ടറിലും ഹാൻഡ് ബാഗ്, ദേഹ പരിശോധന കൗണ്ടറിലും പ്രത്യേക കൗണ്ടറുള്ളതിനാല്‍ ക്യൂവില്‍ അധികസമയം നില്‍ക്കണ്ട. ബോര്‍ഡിങ് ഗേറ്റിലും ഡിജി കൗണ്ടറിലൂടെ പ്രവേശിക്കാം. ആധാര്‍ ബന്ധിതമായ മൊബൈല്‍ നമ്ബര്‍ ഉള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഡിജിയാത്ര സേവനം ലഭ്യമായിട്ടുള്ളത്. 

Related News