ഭര്‍ത്താവ് കൈ കാണിച്ച്‌ ബസ് നിര്‍ത്തിച്ചു, റോഡ് മുറിച്ചെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു

  • 23/09/2023

ബസ്സില്‍ കയറാനായി റോഡ് മുറിച്ചു കടന്നെത്തിയ വീട്ടമ്മ അതേ ബസ് ഇടിച്ചു മരിച്ചു. ഭര്‍ത്താവ് നോക്കി നില്‍ക്കെയാണ് അപകടമുണ്ടായത്. കുറുപ്പന്തറ കാഞ്ഞിരത്താനം കിഴക്കേ ഞാറക്കാട്ടില്‍ തോമസ് ചാക്കോയുടെ ഭാര്യ ജോസി തോമസ് (52) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തോട്ടുവ - കുറുപ്പന്തറ റോഡില്‍ കാഞ്ഞിരത്താനം ജങ്ഷനിലായിരുന്നു അപകടം. 


ജോസിയും ഭര്‍ത്താവ് തോമസും കുറുപ്പന്തറയിലേക്കു പോകാനായാണ് ഇവര്‍ എത്തിയത്. ജോസി എതിര്‍വശത്തു പരിചയക്കാരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. തോമസ് ബസ് നിര്‍ത്തുന്ന വശത്തുമായിരുന്നു. വൈക്കം - പാലാ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് തോമസ് കൈ കാണിച്ചു നിര്‍ത്തി.

ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആയതിനാല്‍ തോമസ് ബസില്‍ കയറിയില്ല. കണ്ടക്ടര്‍ ഡബിള്‍ ബെല്‍ നല്‍കുകയും ചെയ്തു. കണ്ണാടിയില്‍ ബസിന്റെ വാതില്‍ ശ്രദ്ധിച്ച്‌ ഡ്രൈവര്‍ മുന്നോട്ടെടുക്കുന്നതിനിടെ, എതിര്‍വശത്തു നിന്നിരുന്ന ജോസി ബസില്‍ കയറാനായി ഓടിവരുമ്ബോഴാണ് അപകടമെന്നു പൊലീസ് പറഞ്ഞു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ജോസിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞിരത്താനം സെന്റ് ജോണ്‍സ് സ്കൂളിലെ ജീവനക്കാരിയായിരുന്നു. 

Related News