ലോക്സഭയിലേക്ക് ദയനീയ തോല്‍വി ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഎം, ജനപ്രിയ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാന്‍ ആലോചന

  • 23/09/2023

തിരുവനന്തപുരം: 20 ല്‍ പത്തൊൻപത് സീറ്റിലും തോറ്റ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാൻ കരുതലും തന്ത്രങ്ങളും മെനഞ്ഞ് ഇടതുമുന്നണി. മണ്ഡലങ്ങളുടെ സ്വഭാവം ഉള്‍ക്കൊണ്ട് പരമാവധി ജനപ്രിയ സ്ഥാനാര്‍ത്ഥികളെ ഇറക്കാനാണ് നീക്കം. കെകെ ശൈലജ മുതല്‍ തോമസ് ഐസക് വരെ നീളുന്ന പരിഗണനാ പട്ടികയില്‍ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് കെ രാധാകൃഷ്ണനുമുണ്ട്


ആലപ്പഴയൊഴികെ ബാക്കിയെല്ലായിടത്തും നേരിട്ടത് കനത്ത തോല്‍വി. അപ്രതീക്ഷിത ഭൂരിപക്ഷവും അട്ടിമറി വിജയങ്ങളുമായി യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ പാര്‍ലമെന്‍റിലേക്ക് കേരളത്തില്‍ നിന്ന് യുഡിഎഫ് 19 എ.ഡിഎഫ് 1. ഡിസംബറിന് ശേഷം എപ്പോള്‍ വേണമെങ്കിലും ലോക്സഭയിലേക്ക് തെരഞ്ഞെടുപ്പ് വരാമെന്നിരിക്കെ ഇത്തവണ ഒരുക്കം നേരത്തെ തുടങ്ങി. ബൂത്ത് തലം മുതല്‍ സംഘടനാ സംവിധാനം ചലിച്ച്‌ തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന ജനകീയ സദസ്സുകള്‍ കൂടി കഴിയുന്നതോടെ തെര്ഞെടുപ്പിലേക്ക് നേരിട്ടിറങ്ങാൻ പാകത്തിനാണ് മുന്നണി നീക്കങ്ങള്‍.

കണ്ണൂര് പിടിക്കാൻ കെകെ ശൈലജയെ ഇറക്കുമെന്ന് നേരത്തെ തന്നെ പറയുന്നുണ്ട് , കണ്ണൂരോ വടകയിലോ കെകെ ശൈലജ മത്സരത്തിനിറങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. അട്ടിമറി തോല്‍വി നേരിട്ട ആലത്തൂരും കാസര്‍കോടും കരുതിക്കൂട്ടിയാണ് നീക്കങ്ങള്‍. പാര്‍ട്ടിക്കോട്ടയായ ആലത്തൂരില്‍ ആദ്യ പരിഗണന മന്ത്രി കെ രാധാകൃഷ്ണനാണ്. കാസര്‍കോട് ടിവി രാജേഷിന്‍റെ പേരിനാണ് മുൻതൂക്കം.

Related News