'കേരളത്തിന് അര്‍ഹമായത് എല്ലാം കിട്ടും'; രാജ്മോഹൻ ഉണ്ണിത്താന് കേന്ദ്രമന്ത്രി വി മുരളീധരന്റെ മറുപടി

  • 24/09/2023

കാസര്‍കോട്: കേരളത്തിന് അര്‍ഹമായത് എല്ലാം കിട്ടുമെന്ന് രാജ്മോഹൻ ഉണ്ണിത്താന് മറുപടിയായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്മോഹൻ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ട. 400 ല്‍ പത്താണ് അദ്ദേഹം ചോദിച്ചത്. അതു വളരെ കുറഞ്ഞുപോയി. 400 ല്‍ പത്തല്ല, അതില്‍ കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തിന് കിട്ടുമെന്നും വി മുരളീധരൻ പറഞ്ഞു. 


43 ല്‍ രണ്ടെണ്ണമാണ് കിട്ടിയത്. അതായത് 20 ശതമാനമായി. നരേന്ദ്രമോദിയുടെ സര്‍ക്കാരില്‍ കേരളത്തിന് ലഭിക്കേണ്ടത് അര്‍ഹമായിട്ടുള്ളത് എല്ലാം കിട്ടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിന് 10 വന്ദേ ഭാരത് എക്സ്പ്രസ് ലഭിക്കേണ്ട അര്‍ഹതയുണ്ടെന്നും അത് ലഭ്യമാക്കാൻ വി മുരളീധരൻ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടിരുന്നു. 

Related News