'നാടിന്റെ പുരോഗതിക്ക് വേണ്ടിയുള്ള പരിപാടി എങ്ങനെ ധൂര്‍ത്താകും?'; പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി

  • 24/09/2023

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടികളായ ജനകീയവും കേരളീയവും ബഹിഷ്കരിച്ചതില്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. 'പരിപാടിയില്‍ പങ്കെടുക്കുന്നതിന് എന്താണ് കുഴപ്പം എന്ന് മനസിലാകുന്നില്ല. നാടിനോടും ജനങ്ങളോടുമല്ല പ്രതിപക്ഷത്തിന് സ്നേഹം. നാടിന്റെ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിപാടി എങ്ങനെയാണ് ധൂര്‍ത്ത് ആകുക?. ഇവിടെ ഒന്നും നടക്കില്ല എന്നൊരു ചിത്രം ഉണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം, സഹകരണ മേഖലയെ തകര്‍ക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടുത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി നാഷണല്‍ കമ്ബനികളിലേക്ക് വലിക്കാൻ ശ്രമം നടക്കുന്നു. സഹകരണ മേഖലയില്‍ നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടപ്പെടില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാട് പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച മേഖലയാണ് സഹകരണ മേഖല. അതിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട.അത് വെറും വ്യാമോഹം മാത്രമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Related News