വരാന്തയില്‍ പ്രത്യേകം തറ കെട്ടി കഞ്ചാവ് നട്ടു വളര്‍ത്തി; പൊലീസ് നശിപ്പിച്ചു

  • 24/09/2023

കൊച്ചി മട്ടാഞ്ചേരിയില്‍ നട്ടു വളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു. നാലു കഞ്ചാവു ചെടികളാണ് നശിപ്പിച്ചത്. രണ്ടുനില കെട്ടിടത്തിന്റെ വരാന്തയില്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. 


അടച്ചിട്ട കെട്ടിടത്തിന്റെ വരാന്തയിലായിരുന്നു കഞ്ചാവ് കൃഷി. മയക്കുമരുന്ന് സംഘത്തെ കണ്ടെത്താനുള്ള സംസ്ഥാന വ്യാപക പരിശോധനയ്ക്കിടെയാണ് മട്ടാഞ്ചേരി ബാങ്ക് ജംഗ്ഷനിലുള്ള കെട്ടിടത്തിന് മുകളിലെ കഞ്ചാവ് കൃഷിയെക്കുറിച്ച്‌ പൊലീസിന് വിവരം ലഭിക്കുന്നത്. 

ഏറെക്കാലമായി അടച്ചിട്ട നിലയിലാണ് കെട്ടിടം. മണ്ണ് നിറച്ച്‌ തയ്യാറാക്കിയ സ്ഥലത്താണ് കഞ്ചാവ് ചെടികള്‍ വളര്‍ത്തിയിരുന്നത്. കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയാത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്നത് പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 

Related News