കുട്ടിയേയും കാറിലിരുത്തി ലഹരിക്കടത്ത്; എംഡിഎംഎയുമായി ദമ്ബതികള്‍ പിടിയില്‍

  • 24/09/2023

കോഴിക്കോട് തൊട്ടില്‍പ്പാലത്ത് മയക്കുമരുന്നുമായി ദമ്ബതികള്‍ അറസ്റ്റില്‍. വടകര സ്വദേശി ജിതിൻ ബാബു, ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 97 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവില്‍ നിന്ന് വടകരയിലേക്ക് എംഡിഎംഎ കൊണ്ടുവരികയായിരുന്നു ഇവര്‍. 


ഇവര്‍ സഞ്ചരിച്ച കാറും പൊലീസ് പിടികൂടി. സംശയം തോന്നാതിരിക്കാൻ മകനെയും കാറില്‍ ഇരുത്തിയായിരുന്നു ദമ്ബതികള്‍ മയക്കുമരുന്ന് കടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. 

Related News