പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 20 കാരൻ അറസ്റ്റില്‍

  • 26/09/2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. പള്ളുരുത്തി പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് അഫ്താബ് ഷേഖി (20) നെ ഹില്‍പ്പാലസ് പൊലീസാണ് അറസ്റ്റുചെയ്തത്.

2022 ഡിസംബറില്‍ യുവാവ് പെണ്‍കുട്ടിയെ വശീകരിച്ച്‌ തൃപ്പൂണിത്തുറയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. 

Related News