ആൻഡമാനില്‍ ശക്തികൂടിയ ന്യൂനമര്‍ദം രൂപപ്പെടുന്നു, കേരളത്തില്‍ 3 നാള്‍ ശക്തമായ മഴക്ക് സാധ്യത

  • 26/09/2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കാര്യമായ മഴയുണ്ടാകില്ലെങ്കിലും 28 -ാം തിയതിയോടെ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ആൻഡമാൻ കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയും ശേഷം ഇത് ശക്തി കൂടിയ ന്യൂനമര്‍ദമാകുമെന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്.


ഏറ്റവും ഒടുവിലത്തെ അറിയിപ്പ് പ്രകാരം വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ പെയ്യാനുള്ള സാധ്യതയാണുള്ളത്. ഇത് പ്രകാരം വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Related News