ഒപ്പ് കാത്തു കിടക്കുന്നത് എട്ട് ബില്ലുകള്‍: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

  • 27/09/2023

തിരുവനന്തപുരം: ബില്ലുകള്‍ ഒപ്പിടാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഗവര്‍ണറുടെ നടപടി ജനാധാപത്യത്തിന്റെ അന്തസ്സിന് നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 


പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ നിയമ നിര്‍മ്മാണം നിയമസഭകളുടെ ചുമതലയാണ്. ബില്ലുകള്‍ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് നിരക്കുന്നതല്ല. ബില്ലുകളില്‍ വിശദീകരണം ഗവര്‍ണറെ സന്ദര്‍ശിച്ച്‌ മന്ത്രിമാരടക്കം നല്‍കിയതാണ്. എന്നിട്ടും തീരുമാനമായില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

Related News