മുട്ടില്‍ മരംമുറി കേസ്; പിഴ ചുമത്തി റവന്യൂ വകുപ്പ്; 35 കേസുകളിലായി 8 കോടിയോളം രൂപ പിഴ ചുമത്തി

  • 27/09/2023

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ പിഴ ചുമത്തി തുടങ്ങി റവന്യൂ വകുപ്പ്. കേരള ലാൻഡ് കണ്‍സര്‍വൻസി ആക്‌ട് പ്രകാരമാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. കേസില്‍ റോജി അഗസ്റ്റിൻ ഉള്‍പ്പെടെ 35 പേര്‍ പിഴയൊടുക്കണം. മുറിച്ച്‌ കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ അടക്കേണ്ടി വരിക. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.


അല്ലെങ്കില്‍ സ്വത്ത് കണ്ടുകെട്ടുല്‍ നടപടി ആരംഭിക്കുമെന്നും നോട്ടീസില്‍ പറയുന്നു. റോജി അഗസ്റ്റിൻ കബളിപ്പിച്ച കര്‍ഷകര്‍ക്കും പിഴ നോട്ടീസ് നല്‍കിയിട്ടുണ്ട്. 27 കേസുകളിലെ വിലനിര്‍ണയം അവസാനഘട്ടത്തിലാണ്. ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും വൈകാതെ നോട്ടീസെത്തുമെന്നും റവന്യൂ വകുപ്പ് അറിയിച്ചു.


Related News