കരുവന്നൂര്‍ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ തീരുമാനം: സിപിഎം നേതാക്കള്‍ രംഗത്തിറങ്ങും

  • 28/09/2023

കരുവന്നൂര്‍ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാൻ നടപടികളിലേക്കിറങ്ങാൻ സിപിഎം തീരുമാനിച്ചു. നിക്ഷേപം സ്വീകരിക്കുന്ന പ്രവൃത്തികള്‍ക്ക് സിപിഎം നേതാക്കള്‍ തന്നെ രംഗത്തിറങ്ങും. പണം നഷ്ടപ്പെട്ട നിക്ഷേപകരെ ജില്ലാ - സംസ്ഥാന നേതാക്കള്‍ നേരില്‍ കണ്ട് പണം മടക്കി നല്‍കുമെന്ന് ഉറപ്പു നല്‍കും. കരുവന്നൂര്‍ ബാങ്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ റിപ്പോര്‍ട്ടിങ്ങിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

കരുവന്നൂരിലെ പിഴവ് ഗുരുതരമാണെന്നും പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ബാങ്കിനെ വീണ്ടും ജീവൻ വെപ്പിക്കാനുള്ള നീക്കം തുടങ്ങുന്നത്. ബാങ്കിന്റെ ഇപ്പോഴത്തെ നിലയില്‍ നിന്ന് ശക്തിപ്പെടുത്താനും പ്രതിസന്ധിയില്‍ നിന്ന് കരകയറാനും തീവ്രശ്രമം എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാവണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി.

Related News