തീവ്ര ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ചു; തീവ്രമഴ

  • 30/09/2023

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ കോഴിക്കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളൊഴികെ മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. അറബിക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയിരിക്കുകയാണ്. മത്സ്യബന്ധത്തിന് വിലക്ക് തുടരുന്നു. 

മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ട സംഭവിച്ചിട്ടുണ്ട്. കൊല്ലം ചിതറയില്‍ കാറ്റില്‍ കാറിന് മുകളിലും കെട്ടിടത്തിന് മുമുകളിലും മരം വീണു. ആളപായം ഇല്ല. ചെങ്ങന്നൂര്‍ ബുധനൂരില്‍ രണ്ട് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു.

Related News