കോടിയേരിയുടെ ചിരസ്മരണ വഴിവിളക്കുപോലെ ജ്വലിക്കുന്നു, ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മുന്നേറണം: പിണറായി

  • 01/10/2023

തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് ഒരു വര്‍ഷം തികയുമ്ബോള്‍ അനുസ്മരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നില്‍ ജ്വലിക്കുകയാണെന്ന് പിണറായി കുറിച്ചു.


സംഘടനാ കാര്യങ്ങളില്‍ കാര്‍ക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു കോടിയേരിയുടെ സവിശേഷത. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം പാര്‍ട്ടി സംഘടനാകാര്യങ്ങളില്‍ മുഴുകിയതെന്ന് പിണറായി അനുസ്മരിച്ചു.

കോടിയേരി നടന്നുതീര്‍ത്ത ജീവിതവഴികള്‍ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പാര്‍ട്ടി കൂറിന്റെയും വലിയ മാതൃകകള്‍ കാണിച്ചുതരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം നിരന്തരമായ വേട്ടയ്ക്കു വിധേയമായ സന്ദര്‍ഭങ്ങളിലെല്ലാം മുന്നില്‍ നിന്ന് പ്രതിരോധിച്ചു അദ്ദേഹം. ആ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണമെന്നും പിണറായി കുറിച്ചു.

Related News