'ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ല; സീനിയേഴ്‌സ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചു'; റാഗിങ് പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി

  • 01/10/2023

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി. വളാഞ്ചേരി വിഎച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എ പി അഭിനവിന് ആണ് മര്‍ദ്ദനമേറ്റത്. അഭിനവിന്റെ കാലിന് പൊട്ടലുണ്ട്. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ ആര്‍ട്‌സ് ഡേയ്ക്കിടെയാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടില്ലെന്ന് പറഞ്ഞ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചു എന്നാണ് അഭിനവ് പറയുന്നത്. 


അഭിനവിന്റെ രക്ഷിതാക്കള്‍ വളാഞ്ചേരി പൊലീസില്‍ പരാതി നല്‍കി. കുട്ടികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. വിഷയം അന്വേഷിച്ചു വരികയാണെന്ന് സ്‌കൂള്‍ അധികൃതരും സൂചിപ്പിക്കുന്നു. 

Related News