കനത്ത മഴ: മഞ്ചേരിയില്‍ മണ്ണിടിച്ചില്‍; എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

  • 01/10/2023

കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മണ്ണിടിച്ചില്‍. വേട്ടേക്കോട് - ഒടുവങ്ങാട് റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലില്‍ നാശനഷ്ടങ്ങളൊന്നുമില്ല. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കുടുംബങ്ങളെ സമീപപ്രദേശത്തേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 


മാന്നാറില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. മാന്നാര്‍ റോഡില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഹോമിയോ ആശുപത്രിക്ക് സമീപം സ്വകാര്യവ്യക്തിയുടെ പറങ്കി മാവിന്റെ വലിയ ശിഖരങ്ങള്‍ ഒടിഞ്ഞ് വീണാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. ഹോമിയോ ആശുപത്രിയുടെയും, ഫിഷറീസ് ഓഫീസിന്റെയും വൈദ്യതി ബന്ധം തടസപ്പെട്ടു. വാര്‍ഡ് മെമ്ബര്‍ വി.ആര്‍ ശിവപ്രസാദ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി പുനഃസ്ഥാപിച്ച്‌ ഗതാഗത തടസം നീക്കി. 

ആലാ വില്ലേജില്‍ വഴുവേലിക്കര മുരളീധരന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴുകയും ചെയ്തു. ഇലഞ്ഞിമേല്‍ മലയില്‍ കിഴക്കെത്തില്‍ ശ്രീകുമാര്‍, മിനി എന്നിവരുടെ വീടിനു മുകളില്‍ പുളി മരം വീണു മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആലാ വില്ലേജില്‍ ചാങ്ങേത്ത് ഗോപകുമാറിന്റെ വീടിന്റെ മുകളില്‍ മരം വീണ് ഭാഗിക നാശനഷ്ടമുണ്ടായി. ആളപായമില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

Related News