കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന്

  • 01/10/2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു വിഷയത്തില്‍ സുരേഷ് ഗോപി നയിക്കുന്ന പദയാത്ര ഇന്ന് നടക്കും. കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് തൃശൂര്‍ സഹകരണ ബാങ്കിലേക്കാണ് ബഹുജനമാര്‍ച്ച്‌ നടത്തുന്നത്. സമരജാഥ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 

17കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച്‌ ചെയ്യുന്നത്. തട്ടിപ്പിനിരയായ എല്ലാവര്‍ക്കും മുഴുവൻ തുകയും തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് സമരജാഥ. സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ ജനകീയ സമരം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ മുന്നോടിയായിട്ടാണ് സുരേഷ് ഗോപിയുടെ യാത്ര. 

തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും.

Related News