സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്‌ ഇന്ന്‌ തുടക്കം: 25 ലക്ഷം പേര്‍ പങ്കെടുക്കും, 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും

  • 01/10/2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്ബയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. തദ്ദേശവകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന വ്യാപക ശുചീകരണ യജ്ഞത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുക്കും. ഓരോ വാര്‍ഡില്‍നിന്നും കുറഞ്ഞത് 200 പേര്‍ പങ്കെടുക്കുന്ന യജ്ഞത്തില്‍ നഗരപ്രദേശങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, പാര്‍ക്കുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളാണ് വൃത്തിയാക്കുക.


2024 ജനുവരി 30 വരെ നടക്കുന്ന ക്യാമ്ബയിനിന്റെ രണ്ടാംഘട്ടത്തിലെ തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തിങ്കള്‍ തുടക്കമാകുക. സ്വച്ഛതാ ഹി സേവാ ക്യാമ്ബയിനിന്റെ ഭാഗമായി ഞായറാഴ്ച നാടാകെ ശുചീകരണം നടത്തി. ഗാന്ധിജയന്തി ദിനത്തില്‍ 23,000 ഇടങ്ങള്‍ മാലിന്യമുക്തമാക്കും. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 100 ശതമാനം മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ 10 വരെ തുടരും.

വ്യാപാര-സ്വകാര്യ സ്ഥാപനങ്ങളില്‍ മാലിന്യ പരിപാലന സംവിധാനം ഉറപ്പാക്കുന്നതും ഹരിത പ്രോട്ടോക്കോള്‍ പാലിക്കുന്നതും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ 10 മുതല്‍ 20 വരെ നടക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ നിലവിലുള്ള മാലിന്യസംസ്‌കരണ രംഗത്തെ വിടവ് വിലയിരുത്തല്‍, ചിക്കന്‍ കട്ടിങ് കേന്ദ്രങ്ങള്‍ 100 ശതമാനം ചിക്കന്‍ റെന്‍ഡറിങ് ഏജന്‍സികളുമായി കരാര്‍ വച്ചുവെന്ന് ഉറപ്പാക്കല്‍, മാലിന്യക്കൂനകളുടെ സമ്ബൂര്‍ണ ശുചീകരണം, ജലാശയങ്ങളിലെ ഖരമാലിന്യം നീക്കം ചെയ്യല്‍ തുടങ്ങിയവയും ഒക്ടോബറില്‍ പൂര്‍ത്തിയാക്കും.

Related News