'ത്രിശക്തി' രാജ്യത്തിന്റെ കരുത്ത് കൂട്ടും: രാജസ്ഥാനില്‍ 7000 കോടിയുടെ പദ്ധതികളുമായി പ്രധാനമന്ത്രി

  • 02/10/2023

രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജസ്ഥാന്റെ വികസനത്തിന് മുൻഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് തുടക്കമിട്ട വിവിധ വികസന പദ്ധതികള്‍ ജനങ്ങളുടെ ജീവിതം എളുപ്പമാക്കുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനില്‍ എക്‌സ്‌പ്രസ് വേ, ഹൈവേ, റെയില്‍വേ തുടങ്ങിയ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ഭൂതകാലത്തിന്റെ പൈതൃകവും വര്‍ത്തമാന കാലത്തിന്റെ ശക്തിയും ഭാവിയുടെ സാധ്യതകളും രാജസ്ഥാനിലുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു, 'ത്രിശക്തി' എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. രാജസ്ഥാന്റെ ഈ 'ത്രിശക്തി' രാജ്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

Related News