സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര കരുവന്നൂരില്‍ നിന്ന് ആരംഭിച്ചു

  • 02/10/2023

സുരേഷ് ഗോപി നയിക്കുന്ന സഹകരണ സംരക്ഷണ പദയാത്ര കരുവന്നൂരില്‍ നിന്ന് ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പദയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കരുവന്നൂരില്‍ നിന്ന് തൃശൂര്‍ ജില്ല സഹകരണ ബാങ്ക് വരെയാണ് സഹകരണ സംരക്ഷണ പദയാത്ര. സംവിധായകൻ മേജര്‍ രവിയും യാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ ഒരു കരുവന്നൂരിന്റെയും ആവശ്യം ബിജെപിക്ക് ഇല്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപിയെ മുൻനിര്‍ത്തി ഇത്തരത്തില്‍ പഥയാത്ര നടത്തുന്നത് സുരേഷ്‌ഗോപിയെ തെരഞ്ഞെടുപ്പില്‍ സ്ഥാനാഥിയാക്കുന്നതിന് മുന്നോടിയാണെന്ന് എല്‍.ഡി.എഫും യു.ഡി.എഫും നേരത്തെ ആരോപിച്ചിരുന്നു.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പദയാത്ര ആരംഭിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ ഇരകളാക്കപ്പെട്ടവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടത്തു

Related News