കുടുംബത്തിന്റെ സകല സ്വത്തുവിവരങ്ങളും ഹാജരാക്കണം; എം.കെ കണ്ണന് കര്‍ശന നിര്‍ദേശവുമായി ഇ.ഡി

  • 02/10/2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എം സംസ്ഥാന സമിതി അംഗം എം.കെ കണ്ണന് കര്‍ശന നിര്‍ദേശവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വ്യാഴാഴ്ചയ്ക്കുള്ളില്‍ കണ്ണന്റെയും കുടുംബത്തിൻ്റെയും സ്വത്തു വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. പലതവണ ആവശ്യപ്പെട്ടിട്ടും രേഖകള്‍ ഹാജരാക്കാത്ത സാഹചര്യത്തിലാണ് ഇ.ഡി നടപടി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് എത്തിയപ്പോഴും സ്വത്തു വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ എം.കെ കണ്ണൻ ഹാജരാക്കിരുന്നില്ല. ഈ സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കര്‍ശന നിര്‍ദേശം. വ്യാഴാഴ്ചയ്ക്കകം എം.കെ കണ്ണന്റെയും കുടുംബത്തെയും സ്വത്തു വിവരങ്ങളും ആദായനികുതി അടച്ചതിന്റെ രേഖകളും ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയും ഇ.ഡി നല്‍കുന്നുണ്ട്.

Related News