പാലക്കാട് ആനക്കര പഞ്ചായത്തില്‍ പത്ത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പശുക്കള്‍ക്ക് ഉള്‍പ്പടെ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു. പഞ്ചായത്തിലെ മലമക്കാവ് , നെയ്യൂര്‍ ഭാഗങ്ങളില്‍ വിദ്യാര്‍ഥിനി ഉള്‍പ്പടെയുള്ള പത്ത് പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. പരിക്കേറ്റ മുഴുവൻ ആളുകളെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം ആലപ്പുഴ മാന്നാറിലും 7 പേര്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
മാന്നാര്‍ തൃക്കുരട്ടി മഹാദേവര്‍ ക്ഷേത്രത്തില്‍ തൊഴാനെത്തിയ ദേവീസദനത്തില്‍ കുട്ടപ്പൻ പിള്ളക്കായിരുന്നു ആദ്യം തെരുവ് നായയുടെ ആക്രമണത്തില്‍ കാലിനു മാരകമായ മുറിവേറ്റത്. കൈയ്യിലിരുന്ന കുട ഉപയോഗിച്ച് നായയെ ആട്ടിയോടിക്കാൻ ശ്രമിച്ചെങ്കിലും കാലിന്റെ ഇരുവശങ്ങളിലും കടിയേറ്റ് രക്തം വാര്‍ന്നൊഴുകുകയായിരുന്നു.
കുരട്ടിക്കാട് എട്ടാം വാര്‍ഡില്‍ തെള്ളികിഴക്കേതില്‍ രാജഗോപാലിന്റെ മകൻ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈത് ആര്‍ ഗോപാലിനും തെരുവ് നായയുടെ ആക്രമണത്തില്‍ അന്ന് പരിക്കേറ്റിരുന്നു.രാവിലെ വീടിന് പുറത്തു നിന്ന് പല്ലു തേക്കുമ്ബോള്‍ പുറകിലൂടെ എത്തിയ നായ അദ്വൈതിനെ ആക്രമിക്കുകയായിരുന്നു.
അദ്വൈതിനെ ആക്രമിച്ച ശേഷം റോഡിലേക്കിറങ്ങിയ നായ ഒരു സ്‌കൂട്ടര്‍ യാത്രക്കാരന്റെ മേല്‍ ചാടിക്കയറിയെങ്കിലും അദ്ദേഹം പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതേ നായയുടെ ആക്രമണത്തില്‍ കുരട്ടിക്കാട് മൂശാരിപ്പറമ്ബില്‍ രാധാകൃഷ്ണൻ എന്നായാള്‍ക്കും പരിക്കേറ്റിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?