ഗാന്ധി സ്മൃതി കുവൈറ്റിന്റെ മൂന്നാം വാർഷികം സ്നേഹ സംഗമം 2023 ഒക്ടോബർ 13 വെള്ളിയാഴ്ച

  • 09/10/2023

 


ഗാന്ധി സ്മൃതി കുവൈറ്റിന്റെ മൂന്നാം വാർഷികം സ്നേഹ സംഗമം 2023ഒക്ടോബർ 13 വെള്ളിയാഴ്ച ആസ്പയർ  ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ചു സമുചിതമായ് ആഘോഷിക്കുന്ന വിവരം ഭാരവാഹികൾ അറിയിച്ചു. 

മുഖ്യ അതിഥിയായ് കേരളത്തിലെ പ്രമുഖ സാംസ്‌കാരിക നേതാവും പാര്ലമെന്ററിയനും ബഹു ഭാഷാ പണ്ഡിതനുമായ ഡോക്ടർ MP Abdulsamad Samadani MP പങ്കെടുക്കുമെന്നും അറിയിച്ചു അന്നേ ദിവസം ഗാന്ധി സ്മൃതി കുവൈറ്റിന്റെ കുടുബാംഗങ്ങൾ നടത്തുന്ന കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ് കൂടാതെ ഗാന്ധി സ്മൃതിയുടെ പുതിയ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘടനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു 

സാൽമിയ സൂപ്പർ മെട്രോ മെഡിക്കൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പത്ര സമ്മേളനത്തിൽ ഗാന്ധി സ്മൃതിയുടെ പ്രസിഡണ്ട് പ്രജോദ്  ഉണ്ണി, ജനറൽ സെക്രട്ടറി മധു മാഹി, രക്ഷാധികാരി റെജി സെബാസ്റ്റ്യൻ, പ്രോഗ്രാം കോൺവെനീർ ടോം ജോർജ്, വനിതാ വേദി ചെയർപേഴ്സൺ ഷീബ പെയ്‌ടൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു

Related News