കിഫ്ബി ജോലി തട്ടിപ്പ്: അഖില്‍ സജീവ് വ്യാജ നിയമന ഉത്തരവുണ്ടാക്കി; സിഐടിയു ഓഫീസില്‍ വച്ചും പണം വാങ്ങി

  • 09/10/2023

പത്തനംതിട്ട : അഖില്‍ സജീവ് ഉള്‍പ്പെട്ട കിഫ് ബി ജോലി തട്ടിപ്പ് കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പത്തനംതിട്ട വലിയകുളം സ്വദേശിനിയില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്തതിന് പിന്നില്‍ വൻ ആസൂത്രണമാണ് അഖില്‍ സജീവും കൂട്ടരും നടത്തിയതെന്നാണ് പൊലീസ് എഫ്‌ഐആറിലുള്ളത്. സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചും തട്ടിപ്പ് സംഘം പണം വാങ്ങി. പരാതിക്കാരിയെ വിശ്വസിപ്പിക്കുന്നതിനായി കിഫ് ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നിര്‍മ്മിച്ച്‌ നല്‍കി.


കിഎഫ്ബിയുടെ തിരുവനന്തപുരം ഓഫീസില്‍ അഖില്‍ സജീവ് പറഞ്ഞതനുസരിച്ചെത്തിയ പരാതിക്കാരിയെ കൊണ്ട്, അവിടെയുള്ള ചിലരുടെ സഹായത്തോടെ രേഖകളില്‍ ഒപ്പിടുവിച്ചു. അക്കൗണ്ടന്റായി ജോലി ശരിയായെന്നും വിശ്വസിപ്പിച്ചു. പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ ഇന്നലെ രാത്രിയാണ് റാന്നി പോലീസ് കേസടുത്തത്.

Related News