ഫൈനലില്‍ എത്തുന്നതോടെ മോദിയുടെ പല്ലും നഖവും കൊഴിയും; കോണ്‍ഗ്രസിന് അനുകൂല സാഹചര്യം; കെ മുരളീധരന്‍

  • 10/10/2023

തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പതിനാലിന് പ്രഖ്യാപിക്കുമെന്ന് കെ മുരളീധരന്‍. 61 മുതല്‍ 70വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും കെ മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. തെലങ്കാനയുടെ ചുമതലയുള്ള സ്‌ക്രീനിങ് കമ്മറ്റി ചെയര്‍മാനാണ് കെ മുരളീധരന്‍.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അനുകൂല സാഹചര്യമാണ് ഉള്ളത്. തെലങ്കാന രൂപീകരണ ദിവസം തന്നെ അവിടെ സര്‍ക്കാര്‍ ഉണ്ടാക്കും. അഭിപ്രായസര്‍വേ പ്രകാരം രാജസ്ഥാനില്‍ മാത്രമാണ് വ്യത്യസ്ത അഭിപ്രായം വന്നത്. എന്നാല്‍ ഭരണവിരുദ്ധ വികാരമോ, കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസമോ റിസല്‍ട്ടിനെ ബാധിക്കില്ല. മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. അവിടെ മൂന്നില്‍ രണ്ട് ഭുരിപക്ഷത്തില്‍ വിജയിക്കുമെന്ന് മുരളീധരന്‍ പറഞ്ഞു.

സെമിഫൈനല്‍ കഴിഞ്ഞാല്‍ പിന്നെ ഫൈനലില്‍ കാര്യമായ ജോലി വേണ്ടിവരില്ല. സെമിഫൈനലോടെ മോദിയുടെ ഇമേജ് പൂര്‍ണമായി തകരും. ഫൈനലില്‍ എത്തുന്നതോടെ മോദിയുടെ പല്ലും നഖവും കഴിയും. കഴിഞ്ഞ തവണ പുല്‍വാമയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യാമുന്നണി അധികാരത്തിലെത്താനാണ് സാധ്യതയെന്നും മുരളീധരന്‍ പറഞ്ഞു.

Related News