സിനിമാ റിവ്യു വിലക്കി ഉത്തരവിറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. പുതിയ സിനിമകള്‍ റിവ്യൂ ചെയ്യുന്നത് റിലീസ് ചെയ്ത് ഏഴുദിവസം വരെ വിലക്കിയെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതി തന്നെ ഇതില്‍ വ്യക്തത വരുത്തിയത്.
സിനിമകള്‍ക്കെതിരെ മോശം പ്രചരണം നടത്തുന്ന വ്ലോഗര്‍മാരാണ് കോടതി ഉത്തരവിനെ ഭയക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. ഫോണ്‍ കൈയിലുണ്ടെങ്കില്‍ എന്തും ചെയ്യാമെന്ന അവസ്ഥയാണ്. സിനിമ നശിപ്പിക്കുന്ന റിവ്യു ഏഴല്ല, എഴുപതു ദിവസം കഴിഞ്ഞാലും പാടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് സിനിമാ റിവ്യു ചെയ്ത് നശിപ്പിക്കുന്നതിനെതിരെയുള്ള കേസ് പരിഗണിച്ചത്.
സിനിമ റിലീസ് ചെയ്യുന്ന ദിവസം റിവ്യു ബോംബിങ്ങാണ് നടക്കുന്നത് എന്നായിരുന്നു അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. ഇതുകാരണം സിനിമാ വ്യവസായം നശിക്കരുത്. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയുംകാലം എന്തുചെയ്തെന്നും കോടതി ആരാഞ്ഞു. റിവ്യൂ ബോംബിങ് തടയാൻ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടമില്ലെന്നു സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. സംവിധായകര്‍, നിര്‍മാതാക്കള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് പെരുമാറ്റച്ചട്ടം ഉണ്ടാക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?