കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ റബ്കോ എംഡി ഹരിദാസൻ നമ്ബ്യാരുടെ മൊഴി ഇഡി രേഖപ്പെടുത്തി. അദ്ദേഹത്തോട് റബ്കോയുടെ 10 വര്‍ഷത്തെ സാമ്ബത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചു. രേഖകള്‍ നാളെ ഹാജരാക്കാമെന്ന് ഹരിദാസൻ പറഞ്ഞു. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക്. ഈ സാഹചര്യത്തിലാണ് ഹരിദാസന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.
കരുവന്നൂര്‍ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് ഹരിദാസനോട് ഇഡി സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹാജരായത്. സഹകരണ രജിസ്ട്രാര്‍ ടിവി സുഭാഷിനും നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. കരുവന്നൂരില്‍ ഭീമമായ തട്ടിപ്പ് കണ്ടെത്തുന്നതില്‍ സഹകരണ വകുപ്പിന് സംഭവിച്ച വീഴ്ചകളും ഇഡി അന്വേഷിക്കുന്നുണ്ട്.
വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ മധു അമ്ബലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വര്‍ഗീസും കരുവന്നൂര്‍ ബാങ്കിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാരായ മനോജ്, അനൂപ്, അഞ്ജലി എന്നിവരും ഇന്ന് ഇഡി ഓഫീസില്‍ ഹാജരായി. തൃശൂരിലെ ജ്വല്ലറി ഉടമ സുനില്‍കുമാറും ഇഡി ഓഫീസിലെത്തിയിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?