100ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പരിപാടികള്‍ ഇനി തദ്ദേശസ്ഥാപനങ്ങളില്‍ അറിയിക്കണം,മാലിന്യനിര്‍മാര്‍ജനത്തിന് ഫീസടക്കണം

  • 12/10/2023

തിരുവനന്തപുരം: മാലിന്യസംസ്കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച്‌ തദ്ദേശ സ്വയംഭരണ മന്ത്രി എംബിരാജേഷ്. 100 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണം.മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം.രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ മൂന്ന് ദിവസം മുൻപ് അറിയിക്കണം.


അംഗൻവാടി ഒഴികെ മുഴുവൻ സര്‍ക്കാര്‍ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം.മാലിന്യം തള്ളുന്നത് പിടികൂടാൻ പൊതു ഇടങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിക്കും.വ്യാജ ആരോപണങ്ങളുടെ അനാഥ ജഡങ്ങള്‍ വഴിയില്‍ കിടന്ന് ചീഞ്ഞുനാറുന്നു.അവകൂടി സംസ്കരിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Related News