പലസ്തീൻ അവകാശങ്ങള്‍ക്ക് നേരെ ഇസ്രയേലിന്‍റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു രാജ്യത്തിന്‍റെ നിലപാടെന്നും അതില്‍ നിന്ന് വ്യത്യാസം വന്നത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീൻ വിഷയത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പം ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിക്കോ പാര്‍ട്ടിക്കോ ആശയക്കുഴപ്പമില്ല. ഇസ്രയേല്‍-പലസ്തീന്‍ വിഷത്തില്‍ കാലാകാലങ്ങളായി നമ്മുടെ രാജ്യം സ്വീകരിച്ചുവരുന്ന നിലപാടുണ്ട്. പലസ്തീന്‍റെ അവകാശങ്ങള്‍ക്കുനേരെയുള്ള ഇസ്രയേലിന്‍റെ കടന്നുകയറ്റത്തിനും കൈയ്യേറ്റത്തിനുമെതിരായിരുന്നു ആ നിലപാട്. ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി. പലസ്തീന്‍ ജനത ഏതുതരത്തിലുള്ള പീഡനമാണ് എല്ലാകാലത്തും അനുഭവിക്കുന്നതെന്ന് ലോകത്തെല്ലാവര്‍ക്കുമറിയാം. അത്തരമൊരു അവസ്ഥ തുടരണമെന്നല്ല നമ്മള്‍ ആഗ്രഹിച്ചിട്ടുള്ളത്.
ഇന്ത്യയിലെ സര്‍ക്കാരുകള്‍ നേരത്തെ സ്വീകരിച്ച നിലപാട് ആ പലസ്തീന്‍ ജനതക്ക് അനുകൂലമായിട്ടുള്ളതാണ്. അതില്‍നിന്ന് ഇപ്പോള്‍ കുറച്ചു വ്യത്യാസം വന്നുവെന്നത് നിര്‍ഭാഗ്യകരമാണ്. നമ്മുടെ രാജ്യത്തിന് അത്തരമൊരു നിലപാടല്ല ഉണ്ടാകേണ്ടത്. ഇപ്പോഴുണ്ടായ സാഹചര്യം അതീവഗൗരവതരം. അവിടെ സമാധാനം ഉറപ്പുവരുത്താനുള്ള ഇടപെടലാണ് ഇപ്പോള്‍ നടത്തേണ്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?