തിരുവനന്തപുരം: മേഖലാ അവലോകന യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് വികസന കാര്യങ്ങളില്‍ പരിഹാരം ആണ് ഉദ്ദേശിച്ചത്.
മേഖലാ യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി പൂര്‍ത്തിയാക്കാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. കേരളത്തില്‍ അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമം. സര്‍ക്കാര്‍ സര്‍വേയില്‍ 64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെ. ആ കുടുംബങ്ങളെ സാമ്ബത്തികമായി ഉയര്‍ത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും.
വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാൻ ഇതിന്റെ ഭാഗമായി തീരുമാനിച്ചു. ഇത്തരം കുടുംബങ്ങളിലെ 93 ശതമാനം പേരെ 2024 നവംബര്‍ ഒന്നോടെ അതിദാരിദ്ര്യ രേഖയില്‍ നിന്ന് മോചിപ്പിക്കും. മാലിന്യ മുക്ത നവകേരളം പദ്ധതി പുരോഗമിക്കുകയാണ്. ന്യൂനത കണ്ടെത്തി പദ്ധതി നടപ്പാക്കല്‍ ത്വരിതപ്പെടുത്തും, തടസങ്ങളുള്ള പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?