സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു; പരിക്കേറ്റയാള്‍ മരിച്ചു

  • 12/10/2023

കോഴിക്കോട്: സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച്‌ പരിക്കേറ്റയാള്‍ മരിച്ചു. മുക്കം കറുത്ത പറമ്ബ് സ്വദേശി മുഹമ്മദലിയാണ് മരിച്ചത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദലി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 

അമിതവേഗത്തില്‍ വരികയായിരുന്ന ഓട്ടോറിക്ഷ മുഹമ്മദലിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

Related News