മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാര്‍ഗ തടസം; ഭിന്നശേഷിക്കാരായ അഞ്ച് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു, പിന്നീട് വിട്ടയച്ചു

  • 14/10/2023

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് സൈഡ് കൊടുകൊടുത്തില്ലെന്ന് ആരോപിച്ച്‌ കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ വിട്ടയച്ചു. ഹോണ്‍മുഴക്കിയിട്ടും വാഹനത്തിന് സൈഡ് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് മൂക-ബധിരരായ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പിന്നീട് രാത്രി ഒന്നരയോടെ അധ്യപകനൊപ്പം വിട്ടയച്ചു.

തിരുവനന്തപുരം നിഷിലാണ് ഇവര്‍ പഠിക്കുന്നത്. അന്യസംസ്ഥാനത്തിന് നിന്നും കേരളത്തില്‍ വന്ന് പഠിക്കുന്ന വിദ്യാര്‍ഥികളാണ് അ‍ഞ്ച് പേരും. ഇന്നലെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം. അടൂരിലെ ഒരു പരുപാടിയില്‍‌ പങ്കെടുത്ത് ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച്‌ മടങ്ങുന്നതിനിടെയാണ് ഇടുക്കിയില്‍ പൊതുപരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാഹവ്യൂഹം ഇതുവഴി വന്നത്.

Related News