മില്‍മയില്‍ പാലെത്തിച്ചതില്‍ ക്രമക്കേട് കണ്ടെത്തി ഓഡിറ്റ് റിപ്പോര്‍ട്ട്; പരിശോധിക്കും, നടപടി സ്വീകരിക്കുമെന്ന് മന്ത്രി

  • 16/10/2023

മഹാരാഷ്ട്രയില്‍ നിന്ന് പാല്‍ കൊണ്ടുവന്നതില്‍ ക്രമക്കേട് എന്ന മില്‍മ ഓഡിറ്റ് റിപ്പോര്‍ട്ടിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി. ക്രമക്കേട് ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെത്തിയിരിക്കുന്നത് ഗുരുതരവിഷയമാണെങ്കില്‍ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ മാപ്പ് പരിശോധിക്കുമെന്നും എന്താണ് സംഭവിച്ചതെന്ന് വിശദമായ പരിശോധിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

മില്‍മ തിരുവനന്തപുരം മേഖല യൂണിയനിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും പാല്‍ കൊണ്ടുവന്നതില്‍ ക്രമക്കേട് നടന്നതായിട്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഇന്ദാപൂരില്‍ നിന്നും പാല്‍കൊണ്ടുവരാൻ ഓം സായി ലൊജസ്റ്റിക് എന്ന കമ്ബനിക്ക് അമിത നിരക്കില്‍ കരാര്‍ നല്‍കിയെന്നാണ് ഓഡിറ്റിലെ കണ്ടെത്തല്‍. പാല്‍ കൊണ്ടുവന്ന വാഹനം അധിക ദൂരം സഞ്ചരിച്ചതായും രേഖയുണ്ടാക്കി. നഷ്ടം വന്ന പണം കരാറുകാരില്‍ നിന്നും തിരിച്ചു പിടിക്കാനും ഓഡിററ് വിഭാഗം ശുപാര്‍ശ ചെയ്തു.

തിരുവനന്തപുരം മുതല്‍ ആലപ്പുഴ നീളുന്ന തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റര്‍ ഭരണത്തിലാണ്. പാല്‍ക്ഷാമമുണ്ടായപ്പോഴാണ് മാഹരാഷ്ട്രയിലെ സോനായി ഡയറിയില്‍ നിന്നും പാല്‍ വാങ്ങാൻ തീരുമാനമെടുത്തത്. പാലെത്തിക്കാൻ കരാര്‍ നല്‍കിയത് ഓം സായി ലൊജസ്റ്റിക് എന്ന സ്ഥാപനത്തിനാണ്. ടെണ്ടര്‍ വിളിക്കാതെയാണ് കരാര്‍ നല്‍കിയത്.

Related News