അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍ ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കണ്ണൂര്‍ ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടി മിന്നലോട് കൂടിയ ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഇന്ന് വൈകിട്ട് നാല് മണിക്കാണ് കണ്ണൂരില്‍ മഴ മുന്നറിയിപ്പ് പുതുക്കിയത്. കേരളത്തിലെ നാല് തെക്കൻ ജില്ലകളിലും മറ്റുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരുന്നു നിലവിലുണ്ടായിരുന്നത്. വൈകിട്ടോടെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി കണ്ണൂരിലും കാസര്‍കോടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകള്‍ നിര്‍ണായകമാകുമെന്നും കണ്ണൂര്‍ ജില്ലയില്‍ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നാണ് ഏറ്റവും പുതിയ അറിയിപ്പ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?