കാസര്‍കോട്: ജില്ലയ്ക്ക് ഇനി സ്വന്തമായി പുഷ്പവും പക്ഷിയും വൃക്ഷവും. ജില്ലാ പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിലാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍ തന്നെ ഇത്തരം പ്രഖ്യാപനം ഇതാദ്യമായാണെന്ന് അധികൃതര്‍ വ്യക്തമാക്കി.കാഞ്ഞിരമാണ് ഇനി മുതല്‍ കാസര്‍കോടിന്‍റെ ജില്ലാ വൃക്ഷം. വെള്ളവയറൻ കടല്‍പ്പരുന്തിനെ ജില്ലാ പക്ഷിയായും പാലപ്പൂവന്‍ ആമയെ ജില്ലാ ജീവിയായും പ്രഖ്യാപിച്ചു.
പെരിയ പോളത്താളിയാണ് ജില്ലാ പുഷ്പം.കാഞ്ഞിരം എന്നര്‍ത്ഥമുള്ള കാസറ എന്ന വാക്കില്‍ നിന്നാണ് കാസര്‍കോട് എന്ന സ്ഥലനാമം ഉണ്ടായത്. കാഞ്ഞിരം അങ്ങിനെ ജില്ലാ വൃക്ഷമായി. ഇന്ത്യയിലെ അപൂര്‍വ്വമായ. മൃദുലമായ പുറന്തോടുള്ള ഭീമനാമയാണ് പാലപ്പൂവൻ. വംശനാശ ഭീഷണി നേരിടുന്ന ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുന്ന ശുദ്ധജല ആമവര്‍ഗം.
കാസര്‍കോട് പാണ്ടിക്കണ്ടത്ത് ഇവയുടെ പ്രജനന കേന്ദ്രം.മാഹി മുതല്‍ മഞ്ചേശ്വരം വരെയുള്ള 150 കിലോമീറ്റര്‍ പ്രദേശത്ത് മാത്രമാണ് വെള്ളവയറൻ കടല്‍പ്പരുന്തുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഒന്നാം പട്ടികയിലുള്ള പക്ഷി.ഉത്തരമലബാറിലെ ചെങ്കല്‍ കുന്നുകളില്‍ നിന്നുല്‍ഭവിക്കുന്ന അരുവികളില്‍ മാത്രം കാണുന്ന അപൂര്‍വ സസ്യമാണ് പെരിയ പാളത്താളി. ചുവപ്പ് കലര്‍ന്ന വെളുപ്പ് നിറമാണ്പൂക്കള്‍ക്ക്. ഇവയെ ആദ്യമായി കണ്ടെത്തിയത് കാസര്‍കോട്ടെ പെരിയയില്‍ലാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?