കെപിസിസി മുന്നറിയിപ്പ്, സഹകരണ സമരങ്ങളില്‍ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്ക നടപടി ഉറപ്പ്

  • 17/10/2023

കേന്ദ്ര ഏജൻസികള്‍ക്കെതിരായ സഹകരണ സമരങ്ങളില്‍ സിപിഎമ്മുമായി സഹകരിച്ചാല്‍ അച്ചടക്കം നടപടിയെന്ന് കെപിസിസി. അത്തരം നീക്കമുണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി മുന്നറിയിപ്പ്. സിപിഎം നില്‍ക്കക്കള്ളി ഇല്ലാതായതോടെ കോണ്‍ഗ്രസിന്റെ പിന്തുണ തേടുകയാണ്. സിപിഎം നടത്തിയ തീവണ്ടി കൊള്ളയുടെ വിഴുപ്പ് ഭാണ്ഡം ചുമക്കേണ്ട ആവശ്യം കോണ്‍ഗ്രസിനില്ല.

സഹകരണ മേഖലയിലെ പുഴുക്കുത്തുകളെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. വെട്ടിപ്പ് നടന്ന ബാങ്കുകളെ സഹായിക്കാനുളള നീക്കങ്ങളോട് യുഡിഎഫ് ഭരണത്തിലുള്ള സഹകരണ ബാങ്കുകള്‍ സഹകരിക്കരുതെന്നും സഹകാരികള്‍ക്കും നേതാക്കള്‍ക്കും കെപിസിസി നിര്‍ദ്ദേശം നല്‍കി. സഹകരണ മേഖലയിലെ പ്രശ്നങ്ങളില്‍ സിപിഎമ്മുമായി യോജിച്ചുള്ള പ്രക്ഷോഭം വേണ്ടെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇഡിക്കെതിരെ സിപിഎമ്മിനൊപ്പം സമരം ചെയ്യുന്ന നിലയിലേക്ക് പോകരുതെന്നും പാര്‍ട്ടി നിര്‍ദ്ദേശിക്കുന്നു.


Related News