ബസില്‍ പോകുന്നതിനിടെ വൈദ്യുതി തൂണിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മന്നിപ്പാടി ഹൗസിങ് കോളനിയിലെ സുനില്‍ കുമാറിന്റെ മകൻ എസ് മൻവിത്ത്(15) ആണ് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് മൻവിത്ത്. ഇന്ന് വൈകുന്നേരം കറന്തക്കാട് വെച്ചാണ് അപകടം.
സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകാൻ മധൂരിലേക്കുള്ള സുപ്രീം ബസിലാണ് വിദ്യാര്‍ഥി യാത്ര ചെയ്തത്. വൈകുന്നേരം ആയതിനാല്‍ ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു. ഇതിനിടെ റോഡരികിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റ് കുട്ടിയുടെ തലയില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?