കൊച്ചി നഗരത്തില്‍ മാലിന്യം തള്ളി; രണ്ടുലക്ഷം രൂപ പിഴ

  • 21/10/2023

നഗരത്തില്‍ മാലിന്യം തള്ളിയ ഏജന്‍സിക്ക് രണ്ടുലക്ഷം രൂപ പിഴ. കളമശ്ശേരി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം നീക്കുന്ന സ്വകാര്യ ഏജന്‍സിക്കാണ് പിഴ. ഇവരുടെ വാഹനത്തില്‍ കൊണ്ടു വന്ന മാലിന്യം, കൊച്ചി കോര്‍പ്പറേഷനിലെ ചമ്ബോക്കടവ് പാലത്തിന് സമീപം തള്ളുകയായിരുന്നു. ഇത് കൗണ്‍സിലറുടെയും, നൈറ്റ് സ്‌ക്വാഡിന്റെയും, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പിടികൂടി.

മേയറുടെ നിര്‍ദ്ദേശപ്രകാരം, മാലിന്യ നിക്ഷേപം നടത്തിയ ഏജന്‍സിക്കെതിരെ ഹെല്‍ത്ത് ഓഫീസര്‍ രണ്ടുലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ നിക്ഷേപിച്ച മാലിന്യം വേര്‍തിരിച്ച്‌ ശേഖരിച്ച്‌ കൊണ്ട് പോകുന്നതിനും നിര്‍ദ്ദേശം നല്‍കി. മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചു.

Related News