കടുത്ത പ്രതിസന്ധിക്കിടെ ജെഡിഎസ് സംസ്ഥാന നേതൃ യോഗം വ്യാഴാഴ്ച ചേരും. എന്‍ഡിഎയില്‍ ചേര്‍ന്ന ദേശീയ ഘടകവുമായുള്ള ബന്ധം മുറിക്കണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ദേവ ഗൗഡയെ തള്ളി പറഞ്ഞു കേരളത്തില്‍ എല്‍ഡിഎഫിന്‍റെ ഭാഗമായി തുടരാൻ ആയിരുന്നു മാത്യു ടി തോമസിന്‍റെയും കെ കൃഷ്ണൻ കുട്ടിയുടെയും നീക്കം.
എന്നാല്‍ പാര്‍ട്ടി വിടണം എന്നാണ് സികെ നാണു വിഭാഗത്തിന്‍റെ ആവശ്യം. പാര്‍ട്ടി വിട്ടാല്‍ എംഎല്‍എമാര്‍ക്ക് വരാവുന്ന അയോഗ്യത ഭീഷണി മറി കടക്കല്‍ ആണ് പ്രധാന പ്രതിസന്ധി. ജെഡിഎസ് ദേശീയ നേതാക്കള്‍ സിപിഎമ്മിനെ കൂടി സമ്മര്‍ദ്ദത്തില്‍ ആക്കിയതോടെ ആണ് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നത്.
പുതിയ പാര്‍ട്ടിയുണ്ടാക്കിയാലോ മറ്റു പാര്‍ട്ടികളില്‍ ലയിച്ചാലോ എംഎല്‍എമാര്‍ക്ക് അയോഗ്യത നടപടി നേരിടേണ്ട സാഹചര്യമുണ്ടാകും. ഇതാണ് ജെഡിഎസ് സംസ്ഥാന ഘടകത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിപിഎമ്മും വിഷയത്തില്‍ കടുത്ത സമ്മര്‍ദത്തിലായിരിക്കുകയാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?